
ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവും ലോകസഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. മഹാസഖ്യത്തിന് വോട്ടുചെയ്ത ബിഹാർ ജനതയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. തൻ്റെ എക്സ് പേജിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു.
തോൽവിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വിമർശിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. തുടക്കം മുതൽ ബിഹാറിൽ ശരിയായ തിരഞ്ഞെടുപ്പ് അല്ല നടന്നത്.” ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോൺഗ്രസ് പോരാടുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ സഖ്യവും കോൺഗ്രസും ചേർന്ന് തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
The post നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി appeared first on Express Kerala.







