കൊല്ലം: നന്ത്യാട്ടുകുന്നത്ത് അർദ്ധരാത്രിയിൽ ലഹരിമാഫിയാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം വാടകവീട്ടിലേക്ക് എറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്നു പൊട്ടി. മറ്റൊന്ന് പോലീസ് നിർവീര്യമാക്കി. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്‌നി (25) എന്ന യുവതിയുടെ തലയ്ക്ക് ബിയർകുപ്പികൊണ്ടുള്ള അടിയിൽ പരുക്കേറ്റു. ലഹരിക്കേസ് പ്രതി റസ്‍ലി എന്ന യുവതിയുടെ നേതൃത്വത്തിലാണ് അക്രമികൾ എത്തിയത്. ഇവർ പോലീസ് പിടിയിലായി. ഏഴിക്കര പഞ്ചായത്തിൽപ്പെട്ട നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണം അരങ്ങേറിയത്. തിരുവനന്തപുരം പുല്ലുവിള സ്വദേശി എ.എൻ. […]






