തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യാ രാജേന്ദ്രന്റെ സഹോദരൻ മാത്രം പ്രതിയെന്ന് പോലീസ് കുറ്റപത്രം. മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കോടതി […]









