തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്റെ വോട്ട് വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. താൻ ഇത്തവണ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. തുടർന്നാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുകയെന്ന് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയത്. അതേസമയം ശശി തരൂർ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് […]









