കണ്ണൂർ: രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം ചെയ്യുകയാണെന്ന വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഹുൽ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്നും അദ്ദേഹത്തിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമാത്രമേയുള്ളുവെന്നും വി ശിവൻകുട്ടി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും ഇരയെ തകർക്കുന്ന കാപാലികനാണ് രാഹുലെന്നും വി ശിവൻകുട്ടി പറഞ്ഞു. രാഹുൽ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. ‘രാഹുൽ ഈശ്വർ […]









