തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയർന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാൻ. ഇന്നു നൽകിയ പരാതിയിൽ രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഫെനി നൈനാനൊപ്പമാണ് അയാൾ തന്നെ കാണാൻ എത്തിയതെന്നു പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെനി നൈനാൽ വിശദീകരണവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് തനിക്കു അറി യാമായിരുന്നുവെന്നും എന്നാൽ ഇത്രയും ക്രൂരമായ രീതിയിൽ […]









