തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. രാഹുൽ വിവാഹവാഗ്ദാനം നൽകി തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും പിന്നീട് താൻ ആരേയും വിവാഹം കഴിക്കാനുദ്ധേശിക്കുന്നില്ലെന്നു പറഞ്ഞുവെന്നും യുവതി പറയുന്നു. കേരളത്തിന് പുറത്തുള്ള താൻ നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നും ഇത് കടുത്ത മാനസിക സംഘർഷമുണ്ടാക്കിയതായും യുവതി പരാതിയിൽ പറയുന്നു. രാഹുൽ ലൈംഗിക വേട്ടക്കാരനാണെന്നും യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ തനിക്ക് വർഷങ്ങളായി പരിചയമുണ്ടെന്നും യുവതി പരാതിയിൽ […]









