
ആലപ്പുഴ: ചമ്പക്കുളത്തെ പോരുകര സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഏഴാമത് പോരുകര ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ സെന്റ് എഫ്രേസ് എച്ച്എസ്എസ് മാന്നാനം ആണ്‍കുട്ടികളുടെ വിഭാഗത്തിലും മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായി.

ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്റ് എഫ്രേംസ് 53-44ന് ഗവ. വിഎച്ച് എസ്എസ് മലപ്പുറത്തെ തോല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ മൗണ്ട് കാര്‍മല്‍ ഹൈ സ്‌കൂള്‍ കോട്ടയം 56-41ന് ജ്യോതിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.







