
ചെന്നൈ: ഹോക്കി ജൂനിയര്‍ ലോകകപ്പിന് ഇന്ന് സെമിദിനം. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നായി കലാശപ്പോരിലെ ടീമുകള്‍ നിര്‍ണയിക്കപ്പെടും. വൈകീട്ട് അഞ്ചരയ്‌ക്ക് നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി എട്ടിനാണ് ഭാരതം-ജര്‍മനി രണ്ടാം സെമി.
ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഭാരതം സെമിയിലെത്തിയത്. ബെല്‍ജിയത്തിനെതിരെ നിശ്ചിത സമയ മത്സരം 2-2 സമനിലയില്‍ കലാശിച്ചു. തുടര്‍ന്നുള്ള ഷൂട്ടൗട്ട് 4-3ല്‍ അവസാനിച്ചു. ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാമ് ജര്‍മനിയുടെ വരവ്. നിശ്ചിത സമയ മത്സരം 2-2ല്‍ അവസാനിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ജര്‍മനിയുടെ വിജയം.
മറ്റ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്‌പെയിനും നെതര്‍ലന്‍ഡ്‌സിനെ 1-0ന് തോല്‍പ്പിച്ച അര്‍ജന്റീനയുമാണ് സെമിയിലെത്തിയിരിക്കുന്നത്. ഡിസംബര്‍ പത്തിനാണ് ഫൈനല്‍.








