കറാച്ചി: പാക്കിസ്ഥാനിലെത്തി വിവാഹം കഴിച്ച് മുങ്ങിയ ഭർത്താവ് രഹസ്യമായി ഡൽഹിയിൽ രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് പാക് യുവതി രംഗത്ത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. പാക്കിസ്ഥാനി കറാച്ചി സ്വദേശിനിയായ നികിതയാണ് വീഡിയോ പുറത്തുവിട്ടത്. സംഭവത്തെകുറിച്ച് യുവതി പറയുന്നതിങ്ങനെ- ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ […]









