ചമ്പക്കുളം (ആലപ്പുഴ): സ്ഥാനാർഥി പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മൈക്ക് ഓപ്പറേറ്റർ വാഹനത്തിൽ രക്തം വാർന്നു മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്നു രക്തം വാർന്ന് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെ ഇന്നലെയാണ് സംഭവം. പര്യടന വാഹനത്തിലെ അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. വാഹനത്തിലായിരുന്നതിനാൽ വേരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്ന വിവരം രഘു അറിഞ്ഞില്ല. ചമ്പക്കുളം പതിമൂന്നാം വാർഡിൽ […]









