ഖാർത്തൂം: തെക്കൻ സുഡാനിലെ നഴ്‌സറി സ്‌കൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 43 കുട്ടികളും ആറ് സ്ത്രീകളും ഉൾപ്പെടെ 79 പേർ കൊല്ലപ്പെട്ടു. കോർഡോഫാൻ സംസ്ഥാനത്തെ കലോജിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സുഡാനിൽ വിമതസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സുഡാനിലെ സാധാരണക്കാർക്കെതിരേ ഭീകരരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയമാണ്. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സഹായിക്കാൻ ഓടിയെത്തിയ […]






