നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി വരുമ്പോള്‍ ഗൂഢാലോചന തെളിയുമെന്ന് കരുതുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. എട്ടാം പ്രതിയായി ദിലീപ് കൂടി വന്നതോടെയാണ് കേസ് നീണ്ടുപോയത്. വൈകിയായാലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി വന്നതിന് ശേഷം പല വിവരങ്ങളും വെളിപ്പെടുത്തുമെന്നും അഡ്വ. ടി ബി മിനി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും ശിക്ഷ കിട്ടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത്രമാത്രം തെളിവുകള്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഹാജരാക്കിയിട്ടുണ്ട്. എട്ടാം പ്രതി വന്നപ്പോഴാണ് ഗൂഢാലോചനയുടെ ഭാഗം വരികയും […]









