പാലക്കാട്: ഇൻഡിഗോ പ്രതിസന്ധിയിൽ സംഘപരിവാറിനെതിരെ പരിഹാസവുമായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ‘ഇൻഡിഗോ പ്രശ്‌നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങൾക്ക് എയർപോർട്ടിൽ സമയം കളയാൻ ഉള്ള മാർഗങ്ങൾ’ എന്ന് തുടങ്ങുന്നതാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. രാജ്യത്തിന് വേണ്ടി എയർപോർട്ടിൽ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമിൽ പോയി പൊട്ടിക്കരയുക. ഇൻഡിഗോ മുടങ്ങിയതിന് പിറകിൽ ജോർജ് സോറോസും രാഹുൽ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ വന്ന മെസേജ് കേശവൻ മാമന് അയച്ചു കൊടുക്കുക. […]









