കൊച്ചി: 2017 ഫെബ്രുവരി 17ന് രാത്രി 11.30. തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു. മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്. ചെറിയ പ്രശ്നമുണ്ടെന്നും നടൻ ലാലിന്റെ വീട്ടിലേക്ക് ഉടനെ തിരിക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. പിടിയും ആന്റോയുമെത്തുമ്പോൾ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിനു പുറത്തെ കസേരയിൽ അതിജീവിതയുടെ ഡ്രൈവർ മാർട്ടിനും ഉണ്ടായിരുന്നു. ഈ മൂടിക്കെട്ടിയ വീടിനകത്ത് നിന്നും ലാലിന്റെ ശബ്ദം പതിവിലധിമുയർന്നു. അറിഞ്ഞതോരോന്നായി പിടിയോടും ആന്റോയോടും ലാൽ വിവരിച്ചു. ഇതിനിടെ കൊച്ചി സിറ്റി പോലീസ് […]









