കൊച്ചി: നാടകീയമായ നിരവധി നീക്കങ്ങൾ കണ്ട വിചാരണയായിരുന്നു നടിയെ ആക്രമിച്ച കേസിലേത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പബ്ലിക് പ്രോസിക്യൂട്ടർമാരും വിചാരണക്കോടതിയും തമ്മിലുള്ള തർക്കമാണ്. പ്രോസിക്യൂട്ടർമാരുടെ രാജിയിലേക്ക് വരെ കാര്യങ്ങളെത്തുന്ന തരത്തിലുള്ള തർക്കമായിരുന്നു അത്. വിചാരണക്കോടതിയും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിൽ തർക്കമുണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ, കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെക്കുന്നത് അപൂർവമാണ്. രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജിയാണ് നടിയെ ആക്രമിച്ച കേസിൽ ഉണ്ടായത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് പലതവണ പരാതിപ്പെട്ടിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ […]









