ആലപ്പുഴ: പാർലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തിൽ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതിൽ സന്തോഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാലെയെങ്കിൽ നാളെ തന്നെ സംവാദത്തിന് താൻ തയ്യാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാൽ മതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് യുഡിഎഫിന്റെ […]









