തിരുവനന്തപുരം: തദ്ദേശപ്പോരിന്റെ പൊലിമ ഒട്ടും ചോരാതെതന്നെ കൊട്ടിക്കലാശത്തിനു പരിസമാപ്തി. വോട്ടുറപ്പിക്കാനും സ്ഥാനാർഥികളുടെ പേര് ജന മനസിൽ അവസാന നിമിഷം ഒന്നുകൂടി പതിപ്പിക്കാനുമുള്ള സ്ഥാനാർഥികളുടെ നെട്ടോട്ടമാണ് ഇന്നു പലയിടത്തും കാണാനായത്. സംസ്ഥാനത്ത് തെക്ക് മുതൽ മധ്യകേരളം വരെ ഏഴ് ജില്ലകളിലാണ് ഇന്ന് ആവേശ- ആരവത്തിന്റെ കൊട്ടിക്കലാശം നടന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 1.32 കോടി വോട്ടർമാർ ജനവിധി തീരുമാനിക്കും. അതേസമയം […]









