
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഡോ. ബി.ആർ. അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ ലഭിച്ച കുഞ്ഞിന് അധികൃതർ ‘ഭീം‘ എന്ന് പേര് നൽകി.
ഇന്നലെ രാത്രി 10.50-നാണ് 10 ദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ഡോ. ഭീംറാവു അംബേദ്കറുടെ സ്മൃതി ദിനമായതിനാലാണ് കുട്ടിയ്ക്ക് ഭീം എന്ന് പേരിട്ടതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.
ലഭിക്കുമ്പോൾ 10 ദിവസം പ്രായവും 2.13 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന കുഞ്ഞിനെ തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരത്ത് മാത്രം എട്ട് കുട്ടികളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നാല് കുട്ടികളും ഇവിടെ എത്തിയിരുന്നു.
The post അമ്മത്തൊട്ടിലിൽ പത്ത് ദിവസം പ്രായമുള്ള കുഞ്ഞ്; ‘ഭീം’ എന്ന് പേരിട്ടു appeared first on Express Kerala.









