
ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന ചെസ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ഭാരതത്തിനായി പങ്കെടുക്കുന്നത് ഒരേയൊരു താരം മാത്രം. തമിഴ്‌നാട്ടില്‍ നിന്നുള്ള രമേശ്ബാബു പ്രജ്ഞാനന്ദ മാത്രമേ യോഗ്യത നേടിയുള്ളൂ. ഇന്നലെ ഫിഡെ സര്‍ക്യൂട്ട് 2025ലൂടെയാണ് പ്രജ്ഞാനന്ദ യോഗ്യത ഉറപ്പിച്ചത്. ഇക്കൊല്ലം ഭാരത ഗ്രാന്‍ഡ് മാസ്റ്റര്‍മാരില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച താരമാണ് പ്രജ്ഞാനന്ദ.







