
സാന്റിയാഗോ: വനിതകളുടെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് വിജയം. പ്ലേ ഓഫ് മത്സരത്തില്‍ വെയ്ല്‍സിനെതിരെ 3-1ന്റെ വിജയമാണ് ഭാരതം സ്വന്തമാക്കിയത്.
ആദ്യ മൂന്ന് ക്വാര്‍ട്ടറിലും ഓരോ ഗോള്‍ നേടിയ ഭാരതം നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ വഴങ്ങി.
14-ാം മിനിറ്റില്‍ ഹിനാ ബാനോ ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ സുനേലിറ്റ ടൊപ്പോ ഭാരത ലീഡ് 2-0 ആയി ഉയര്‍ത്തി. രണ്ടാം പകുതി മത്സരം ആരംഭിച്ച് സെക്കന്‍ഡുകല്‍ക്കുള്ളിലായിരുന്നു ഭാരതത്തിന്റെ മൂന്നാം ഗോള്‍ 31-ാം മിനിറ്റില്‍ ഇഷിക സ്‌കോര്‍ ചെയ്തു. വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ 52-ാം മിനിറ്റില്‍ എലോയിസ് മോട്ട് നേടി.
ഇന്ന് മറ്റൊരു പ്ലേ ഓഫ് പോരാട്ടത്തില്‍ ഭാരതം ഉറുഗ്വേയെ നേരിടും.









