കല്പറ്റ: സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കേ, അങ്കത്തട്ടില്‍ അവസാന അടവെടുത്ത് സ്ഥാനാര്‍ഥികളും മുന്നണികളും. ആറും ഏഴും റൗണ്ട് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും നവമാധ്യമങ്ങളില്‍ റീലും പാട്ടും പോസ്റ്റുമായി നിറഞ്ഞതും വിവാദങ്ങളും പ്രതികരണങ്ങളും വികസനചര്‍ച്ചകളും തുടങ്ങി ഒരുമാസം നീണ്ട പ്രചാരണം തങ്ങള്‍ക്കനുകൂലമാണോയെന്ന് ഉറപ്പിക്കാനുള്ള അവസാന മണിക്കൂറുകളാണ് സ്ഥാനാര്‍ഥികള്‍ക്കിത്. ചൊവ്വാഴ്ചയാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിനം. ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. കല്പറ്റയും ബത്തേരിയും മാനന്തവാടിയും കേന്ദ്രീകരിച്ചായിരിക്കും വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷം. പഞ്ചായത്ത് കേന്ദ്രങ്ങളിലും ആഘോഷം കേമമാകും. കല്പറ്റയില്‍ […]









