കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡായ ഓണക്കൂറിലെ സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ സിഎസ് ബാബു (59) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വച്ചായിരുന്നു കുഴഞ്ഞ് വീണത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് […]









