പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് താൻ കരുതുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. നടിയെന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണമെന്നാണ് തന്റെ അഭിപ്രായമെന്നും അടൂർ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. ‘ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരൻ എന്ന നിലയിൽ മാത്രമല്ല […]









