ഇസ്ലാമാബാദ്: പാക് ഫീൽഡ് മാർഷൽ അസിം മുനീർ പാക്കിസ്ഥാന്റെ പ്രതിരോധ മേധാവിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽതന്നെ ഇന്ത്യക്കുനേരെ ഭീഷണിസന്ദേശം. ഇന്ത്യയുടെ ഭാഗത്തുനിന്നു ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കൂടുതൽ വേഗതയേറിയതും കഠിനവും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാന്റെ പുതിയ പ്രതിരോധ സേനാ മേധാവി (CDF) ആയി ചുമതലയേറ്റത്തിന് പിന്നാലെയായിരുന്നു അസിം മുനീറിന്റെ ആദ്യ ഭീഷണി. ‘ഏതെങ്കിലും ആക്രമണമുണ്ടായാൽ പാക്കിസ്ഥാന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ […]








