കൊച്ചി: ഫെഫ്കയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി രംഗത്ത്. അതിജീവിതയെ വിളിക്കാനോ നേരിൽ കാണാനോ തയ്യാറാകാത്ത വ്യക്തിയാണ് ബി ഉണ്ണികൃഷ്ണനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അപേക്ഷ നൽകിയാൽ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു വിധി വന്നതിന് തൊട്ടു പിന്നാലെയുള്ള ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ഫെഫ്കയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ‘2017ൽ നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാൻ ഫെഫ്കയുടെ ഈ സെക്രട്ടറിയോട് പറഞ്ഞതാണ് അദ്ദേഹത്തെവച്ച് ഇപ്പോൾ സിനിമ ചെയ്യേണ്ടതില്ലെന്ന്. കേസ് പൂർണമായും […]






