പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിക്കും പ്രതിരോധത്തിലായത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും രാഹുലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ വിഷയം സജീവമായി നിർത്താനാണ് സിപിഎം ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ്. പറവൂരിൽ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഞങ്ങളെ ഒരിക്കലും ബാധിക്കില്ല. മുഖ്യമന്ത്രി കൈ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ആളുകളുടെ പേരൊന്നും ഞാൻ പറയേണ്ടതില്ലല്ലോ. അവരെ ജനങ്ങൾ കാണുന്നുണ്ടല്ലോ. […]








