കണ്ണൂർ: തനിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുഢാലോചന നടന്നൂവെന്ന നടൻ ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നൽ വെറും മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സ്വയം ന്യായീകരിക്കാൻ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതുപോലെ വിധിയുടെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും […]









