
കൊച്ചി: മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ 19 വയസ്സുകാരി ചിത്രപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന ശക്തമായ സംശയത്തിലാണ് പോലീസ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് സംഘം എത്തി വിശദമായ പരിശോധനകൾ നടത്തുകയാണ്.
The post കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.







