തിരുവനന്തപുരം: ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് ലഭിച്ചിട്ടും ദിവസങ്ങളോളം അനങ്ങിയില്ലെന്നു ആക്ഷേപം. നവംബർ 27ന് ലഭിച്ച പരാതി ഡിസംബർ 2നാണ് കന്റോൺമെന്റ് പോലീസിനു കൈമാറിയത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ എഡിജിപിയെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുപ്പിച്ചു. നവംബർ 27ന് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ വന്ന പരാതിയിൽ പോലീസ് കേസെടുത്തത് ഡിസംബർ എട്ടിനാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി കൊടുത്ത സംവിധായിക […]







