
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം.ഇന്ത്യന്‍ ജയം 101 റണ്‍സിന്.
ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 74 റണ്‍സിന് എല്ലാവരും പുറത്തായി.ഡിവാള്‍ഡ് ബ്രെവിസ് (22 റണ്‍സ്) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോര്‍.
ഇന്ത്യയ്‌ക്കായി അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഒരോ വിക്കറ്റും വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുത്തു.ഹാര്‍ദിക്ക് പാണ്ഡ്യയുടെ( 28 പന്തില്‍ 59 റണ്‍സ്) മിന്നും ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. ആറ് ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതാണ് ഹാര്‍ദികിന്റെ ഇന്നിംഗ്‌സ്.
തിലക് വര്‍മ 26 റണ്‍സും അക്‌സര്‍ പട്ടേല്‍ 23 റണ്‍സും എടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി. ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവന്‍ ഫെരേര ഒരു വിക്കറ്റും വീഴ്‌ത്തി.






