രജനികാന്ത് നായകാനായെത്തിയ ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. . ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആണ് ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് 30 കോടിയാണ് ആദ്യ ദിനം വേട്ടയ്യൻ സ്വന്തമാക്കിയിരിക്കുന്നത്. തമിഴിൽ 26 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം കന്നട ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ബാക്കി കളക്ഷൻ നേടുന്നത്.
എന്നിരുന്നാലും രജനിയുടെ മുൻ റിലീസായ ജയിലറുമായി ചിത്രത്തെ താരതമ്യപ്പെടുത്തുമ്പോൾ വേട്ടയ്യന് പ്രതീക്ഷിച്ച കളക്ഷൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം 48 കോടിയായിരുന്നു ബോക്സ് ഓഫീസിൽ ആദ്യ ദിനം നേടിയിരുന്നത്. 348.55 കോടി രൂപയുടെ ആജീവനാന്ത ആഭ്യന്തര കളക്ഷനും ചിത്രം സ്വന്തമാക്കി. ഈ കളക്ഷൻ റിപ്പോർട്ടുകൾ മറികടക്കാൻ വേട്ടയ്യന് ആദ്യ വാരാന്ത്യത്തിൽ ശക്തമായ പ്രകടനം അനിവാര്യമാണ്.
രജിനിയോടൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാരിയർ, ദുശാര വിജയൻ, റിതിക സിങ്, റാണ ദഗ്ഗുപതി, അഭിരാമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.