ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേദിവസം നവംബർ 11ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യും.
നിയമമന്ത്രി അർജുൻ റാം മേഘ്വാൽ എക്സിലൂടെ അറിയിച്ചതാണിത്. 2022 നവംബർ എട്ടിനാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
1960 മേയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന ഡൽഹി സർവകലാശാല കാമ്പസ് ലോ സെന്ററിലാണ് പഠിച്ചത്. 2005ൽ ഡൽഹി ഹൈകോടതിയിൽ അഡീഷനൽ ജഡ്ജായി ചുമതലയേൽക്കുകയും 2006ൽ സ്ഥിരപ്പെടുകയുംചെയ്തു. 2019 ജനുവരി 18നാണ് സുപ്രീംകോടതി ജഡ്ജിയായത്.