മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കഴിഞ്ഞദിവസം കാനു ഗാർഡനിലെ സൊസൈറ്റി അങ്കണത്തിൽ വച്ച് സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളെ കൂടാതെ നിരവധി ആളുകളും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി തുടർന്ന് നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധിക്ക് ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജനും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ ചാരിറ്റി സെന്ററുകളുമായി ചേർന്ന് വീൽചെയറുകൾ നൽകുമെന്നും, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.