മനാമ: ദി ഇന്റർനാഷനൽ സ്കൂൾ ഓഫ് തൃശൂരിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻക്ലബ്ബ്ബഹ്റൈനിലെ വിദ്യാർഥികൾക്കായി ഇത്തവണ സമ്മർ ക്യാ മ്പ്സംഘടിപ്പിക്കുന്നത്. 3മുതൽ6, 6മുതൽ10, 10മുതൽ 14 എന്നീ പ്രായപരിധിയിലുള്ള കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ചാണ് ജൂ ലൈ 7 മുതൽആഗസ്റ്റ് 22 വരെ ക്യാ മ്പ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ ഇന്നലെ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്രിയേറ്റിവ് റൈറ്റിങ്,മ്യൂസിക്, സ്വിമ്മിക്ക്, സ്പീച്ച് ആൻഡ് ഡ്രാമ, റോ ബോട്ടിക്സ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സെൽഫ് ഡിഫൻസ്, യോഗ ആൻഡ് മെഡിറ്റേഷൻഎന്നിങ്ങനെയുള്ള പാഠ്യേതര വിഷങ്ങളിൽ ക്ലാസുകൾ നടക്കും. പഠനനത്തോടൊപ്പം ഇത്തരം മറ്റ് പ്രവർത്തനങ്ങളും വിനോദങ്ങളും ഉൾപ്പെടുന്ന സമ്മർ ക്യാമ്പ് ഇന്ത്യയിൽ നിന്നും എത്തിച്ചേരുന്ന പ്രഗത്ഭരും വിദഗ്ധരുമായ അദ്ധ്യാപകരാണ് നയിക്കുക.ക്യാമ്പിൽ പങ്കെടുക്കുന്നതിലൂടെ കുട്ടികൾക്ക് മുന്നോട്ടുള്ള വളർച്ചയ്ക്ക് ഊർജ്ജം പകരുന്ന പുത്തൻ അനുഭങ്ങളും,ഉണർവ്വും മാനസികമായ സന്തോഷവുംലഭിക്കുമെന്നും സമ്മർ ക്യാമ്പിൻ്റെ സംഘാടകർ അറിയിച്ചു.
ഇന്ത്യൻക്ലബ്, പ്രസിഡന്റ് കാഷ്യസ്പെരേര, ജനറൽ സെക്രട്ടറി അ നിൽ കുമാർആർ, ഇന്റർ നാഷനൽ സ്കൂൾ ഓഫ് തൃശൂർ അക്കാദമിക് ഡയ റക്ടർ ഡോ. കവിതാബാജ് പേയ് , ഇന്ത്യൻക്ലബ് ക്രിക്കറ്റ് സെക്രട്ടറി അജയ് കുമാർ വി. എൻ, വൈസ് പ്രസിഡന്റ് ജോസഫ് ജോയ്, അസി. എന്റർടെയിൻ മെന്റ് സെക്രട്ടറി റൈസൺ വർഗീസ്, ആക്ടിങ് ട്രഷറർ ബിജോയ് കാമ്പ്ര ത്ത്, എന്റർടെയിൻമെന്റ്സെക്രട്ടറി എസ്. നന്ദ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.ആവശ്യമുള്ള വിദ്യാർഥികൾക്ക് ഗതാഗത സൗകര്യവും ഒരുക്കി നടത്തുന്ന സമ്മർ ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 17590252 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.