വാഷിംഗ്ടൺ : യുഎസിൽ വിസ്കോൺസിനിലെ മാഡിസണിലുള്ള അബൻഡൻ്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ ഡിസംബർ 16 ന് ഉണ്ടായ വെടിവയ്പ്പിൽ തോക്ക് ധാരി ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാമന്ത എന്ന പതിനഞ്ചുകാരിയായ നതാലി റുപ്നോവാണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാവിലെ 10.57ഓടെയാണ് മാഡിസൺ പോലീസിൽ വിവരം ലഭിച്ചത്. സ്കൂളിൽ വെടിവെപ്പ് നടക്കുന്നുവെന്നറിയിച്ച് 911 ലേക്ക് വന്ന കോളിനെത്തുടർന്ന് മാഡിസൺ പോലീസ് ഉദ്യോഗസ്ഥരെ അബുണ്ടൻ്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലേക്ക് അയച്ചു. ഇതേ സമയം സ്കൂളിൽ സാമന്ത എന്ന 15 കാരിയായ നതാലി റുപ്നോവ് വെടിവെപ്പ് തുടർന്നു.
പെൺകുട്ടി സ്കൂളിനുള്ളിൽ വെടിയുതിർക്കുകയും ഒരു സഹപാഠിയേയും ഒരു അധ്യാപികയെയും കൊലപ്പെടുത്തുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ നതാലിയേയും മറ്റ് രണ്ട് പേരെയും വെടിയേറ്റ് മരിച്ചു മരിച്ച നിലയിൽ കണ്ടെത്തി. വെടിവച്ചയാൾ ആത്മഹത്യയിലൂടെയാണ് മരിക്കാൻ സാധ്യതയെന്നാണ് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് ഒരു പ്രസ്താവനയിൽ സൂചിപ്പിച്ചത്.
വെടിയുതിർത്തയാളുടെ പക്കൽ നിന്ന് ഒരു കൈത്തോക്കായ 9 എംഎം പിസ്റ്റൾ കണ്ടെടുത്തതായി ബാൺസ് പറഞ്ഞു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നതാലിയുടെ കുടുംബവീട്ടിൽ തിരച്ചിൽ നടത്തുകയും സംഭവത്തെക്കുറിച്ച് ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്.
സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ റദ്ദാക്കുമെന്ന് സ്കൂൾ അറിയിച്ചു. എന്നിരുന്നാലും മറ്റ് സ്കൂളുകൾ സാധാരണ ഷെഡ്യൂളുകൾ പുനരാരംഭിക്കുമെന്ന് മാഡിസൺ മെട്രോപൊളിറ്റൻ സ്കൂൾ ഡിസ്ട്രിക്റ്റ് സ്ഥിരീകരിച്ചു.