ന്യൂയോർക്ക് ന്യൂയോർക്ക് സിറ്റിയിൽ ജൂതന്മാരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെബെക്കിൽ അറസ്റ്റിലായ പാക്കിസ്ഥാൻ സ്വദേശിയെ മൺട്രിയോളിലെ ജയിലിലേക്ക് മാറ്റി. മുഹമ്മദ് ഷാസെബ് ഖാനെയാണ് kbekകെബെക്കിലെ റിമോസ്കിയിൽ നിന്ന് ജയിൽ മാറ്റിയത്.
ഒൻ്റാരിയോയിൽ താമസിക്കുന്ന ഷാസെബ് ഖാൻ ഒക്ടോബർ 7-ന് ബ്രൂക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് കൂട്ട വെടിവയ്പ്പ് നടത്താനുള്ള പദ്ധതിയിടുകയും സെപ്റ്റംബർ 4-ന് കെബക്കിലെ ഓർംസ്ടൗണിൽ നിന്നും അറസ്റ്റിലാവുകയും ചെയ്തിരുന്നു. തീവ്രവാദ സംഘടനയെ സഹായിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഷഹസേബ് ഖാനെതിരെ യുഎസ് ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നത്. അതേസമയം വിചാരണയ്ക്കായി യു എസിലേക്ക് അദ്ദേഹത്തെ കൈമാറാനുള്ള അഭ്യർത്ഥന കാനഡ അംഗീകരിച്ചു.