കൊച്ചി: മലയാളി താരം കെ.പി. രാഹുല്‍ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഒഡീഷ് എഫ്സിയുമായി കരാര്‍ ഒപ്പിട്ടതായി ഒഡീഷ എഫ്സിയും അറിയിച്ചു.
പെര്‍മനന്റ് ട്രാന്‍സ്ഫറിലാണ് താരം ഒഡിഷയിലെത്തിയത്. 2026-27 സീസണ് വരെയാണ് കരാര്‍. ഒരു വര്‍ഷം കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്. 2019 മുതല്‍ 24കാരനായ രാഹുല്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു.
സീസണില്‍ 11 തവണ ക്ലബിനായി കളത്തിലിറങ്ങിയ താരം, ചെന്നൈയിനെതിരായ മത്സരത്തില്‍ ഒരുഗോളും നേടി. ജംഷദ്പുരിനെതിരായ മത്സരത്തിലാണ് അവസാനമായി താരം ബ്ലാസ്റ്റേഴ്സിനുവേണ്ടി ഇറങ്ങിയത്.
അതേസമയം ഒഡീഷ എഫ്സില്‍ ചേര്‍ന്ന രാഹുല്‍ കെ പി ഈ നീക്കത്തില്‍ താന്‍ സന്തോഷവാനാണ് എന്ന് അറിയിച്ചു. ‘ഈ പുതിയ വെല്ലുവിളിക്ക് താന്‍ തയ്യാറാണ്. എന്നോട് താല്‍പ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്സിയാണ്. അതിനാല്‍, ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇത് കോച്ചിന്റെ തീരുമാനമാണ്, അതിനാല്‍ ഇത് കൂടുതല്‍ സന്തോഷം നല്കുന്നു. എന്റെ ഏറ്റവും മികച്ചത് നല്കാന് ഞാന്‍ തയ്യാറാണ്.’ കരാര്‍ ഒപ്പുവെച്ച ശേഷം രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഈ ടീമിന് യോജിച്ച താരമാണെന്ന് ഹെഡ് കോച്ച് സെര്‍ജിയോ ലൊബേരയും പറഞ്ഞു. ‘ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാന്‍ കഴിയുന്ന കളിക്കാരനാണ് രാഹുല്‍. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ വരവില്‍ ഞാന്‍ സന്തുഷ്ടനാണ്,’ ലോബേര പറഞ്ഞു.
“𝗥𝗔𝗛𝗨𝗟!! 𝗡𝗮𝗮𝗺 𝘁𝗼𝗵 𝘀𝘂𝗻𝗮 𝗵𝗶 𝗵𝗼𝗴𝗮” #OdishaFC #AmaTeamAmaGame #KalingaWarriors pic.twitter.com/N8usofDLz5
— Odisha FC (@OdishaFC) January 6, 2025