ദോഹ: ഖത്തറില്‍ മെയ് മാസത്തേക്കുള്ള പുതുക്കിയ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകൾക്ക് 10 ദിർഹം വീതമാണ് കുറഞ്ഞത്. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് ഏപ്രിലിൽ 2.05 റിയാലായിരുന്നത് മെയിൽ 1.95 റിയാലാകും. പ്രീമിയം ഗ്രേഡ് പെട്രോൾ വില ഏപ്രിലിൽ രണ്ട് റിയാലായിരുന്നത് 10 ദിർഹം കുറഞ്ഞ് മെയ് മാസത്തിൽ 1.90 റിയാലായിരിക്കും.
അതേസമയം ഡീസൽ വിലയിലും കുറവുണ്ട്. ഡീസൽ ലിറ്ററിന് 1.95 റിയാലാണ് പുതുക്കിയ നിരക്ക്. അന്താരാഷ്ട്ര വിപണിയുമായി താരതമ്യപ്പെടുത്തി 2017 സെപ്തംബർ മുതലാണ് ഊർജ, വ്യവസായ മന്ത്രാലയവുമായി ചേർന്ന് ഖത്തർ എനർജി എല്ലാ മാസവും പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്.
The post പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി appeared first on Express Kerala.