അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധത്തെ ഇരുവരും ശ്ലാഘിച്ചു. ന്യൂഡല്‍ഹിയില്‍ എത്തിയാണ് ശൈഖ് അബ്ദുല്ല നരേന്ദ്ര മോദിയെ കണ്ടത്.
ഇന്ത്യയും യുഎഇ തമ്മിലുള്ള ബന്ധവും പരസ്പരം താല്പര്യമുള്ള വാണിജ്യ-വ്യാവസായിക വിഷയങ്ങളും തന്ത്രപ്രധാനമായ സഹകരണങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒപ്പം പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും ചര്‍ച്ചയായി.