ന്യൂഡല്‍ഹി: തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന് അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈന്റെ അനന്തരവൻ അമീർ ഔലിയാണ് മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ നിഷേധിച്ചത്.
“ഞാൻ സക്കീർ ഹുസൈന്റെ അനന്തരവനാണ്, അദ്ദേഹം മരിച്ചിട്ടില്ല. എന്റെ അമ്മാവന്റെ ആരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ദയവായി ഈ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാമോ. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ്, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ ആരാധകരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ,” എന്നും അമീർ ഔലിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ തബല മാന്ത്രികന് ഉസ്താദ് സാക്കിര്‍ അലി ഹുസൈന് മരിച്ചിട്ടില്ലെന്ന് കുടുംബം അറിയിച്ചതായും പ്രമുഖ മാധ്യമ പ്രവർത്തകനും വ്യക്തമാക്കി.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് കുടുംബം അറിയിച്ചതായും അദ്ദേഹം കുറിച്ചു
അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് അയൂബ് ഔലിയയിൽ നിന്നും ഇക്കാര്യം സ്ഥിരീകരിച്ചതായും മാധ്യമപ്രവർത്തകനായ പർവേസ് അലം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ‘അദ്ദേഹം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ ചികിത്സയിലാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് തന്നോട് ഫോണിൽ സ്ഥിരീകരിച്ചു. അയൂബ് ഔലിയ ലണ്ടനിലാണ്. അദ്ദേഹം സാക്കിറിന്റെ ആരാധകരോട് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്’, എന്ന് പർവേസ് അലം കുറിച്ചിട്ടുണ്ട്
രാജ്യത്തെ ദേശീയ മാദ്ധ്യമങ്ങളുള്‍പ്പെടെ സാക്കിറിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും രാജ്യത്തെ നിരവധി പ്രമുഖ കല, സാംസ്കാരിക, രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.