ചെന്നൈ: എന്തൊരു മകനെയാണ് ദൈവം എനിക്ക് സമ്മാനിച്ചതെന്ന് ഗുകേഷിന്റെ അമ്മ ഡോ.പത്മകുമാരി. ലോക ചെസ് കിരീടം നേടിയ ഗുകേഷ് എന്ന അത്ഭുതപ്രതിഭയെ ഇപ്പോഴും അവിശ്വസനീയമെന്ന നിലയിലും ദൈവം നല്കിയ അത്യപൂര്‍വ്വ സമ്മാനമെന്നും കാണാനാണ് അമ്മ പത്മകുമാരിക്ക് ഇഷ്ടം. ചെറിയ പ്രായത്തിലേ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്ന പയ്യനായിരുന്നു ഗുകേഷ് എന്നും പത്മകുമാരി പറയുന്നു. എവിടെനിന്നാണ് അവന് ഇത്രയും പക്വത ലഭിച്ചതെന്ന ചോദ്യത്തിന് തന്റെ പക്കല്‍ ഉത്തരമില്ലെന്നും അമ്മ പത്മകുമാരി പറയുന്നു. അവന് ദൈവത്തില്‍ വിശ്വസിക്കുന്നു, ഞാനും ദൈവത്തില്‍ ഒരു പാട് വിശ്വസിക്കുന്നു. അതിന്റെയെല്ലാം ഫലമായാണ് വിജയങ്ങളെന്നും പത്മകുമാരി പറയുന്നു. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ മാത്രമേ നന്മകള് സംഭവിക്കൂ എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പത്മകുമാരി പറയുന്നു.
ഗുകേഷ് ലോക ചെസ് കിരീടം നേടിയ വാര്‍ത്ത വിളിച്ച് പറഞ്ഞത് ഭര്‍ത്താവിന്റെ സഹോദരിയാണ്. ആ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പത്ത് മിനിറ്റ് കരഞ്ഞെന്നും പിന്നീട് പത്ത് മിനിറ്റ് പ്രാര്‍ത്ഥിച്ചെന്നും പത്മകുമാരി.
“ഗുകേഷിന് അവസാനനിമിഷം വരെ പോരാടാനുള്ള മാനസികാവസ്ഥ കിട്ടിയത് അച്ഛന് രജനീകാന്തില്‍ നിന്നാണെന്ന് പത്മകുമാരി. ആദ്യമൊക്കെ കളി തുടങ്ങി തോല്‍ക്കുമെന്ന് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ ഗെയിമില്‍ നിന്നും പിന്തിരിയുന്ന ശീലമായിരുന്നു ഗുകേഷിന്. പിന്നീട് അവസാനനിമിഷം വരെ പോരാടണമെന്ന് അച്ഛന് തുടര്‍ച്ചയായി അവനെ പറഞ്ഞ് പഠിപ്പിച്ചു, അതിന് ശേഷം അവര്‍ ആ ശീലം സ്വായത്തമാക്കി.”. – പത്മകുമാരി പറയുന്നു. ലോക കിരീടപ്പോരാട്ടത്തില്‍ ആദ്യ ഗെയിം തോറ്റപ്പോള്‍ അമ്പരപ്പൊന്നും തോന്നിയില്ലെന്നും അവന് ടെന്‍ഷന്‍ കൊണ്ട് തോറ്റതാണെന്നും വൈകാതെ അവന് കളിയിലേക്ക് തിരിച്ചുവരുമെന്നും അറിയാമായിരുന്നുവെന്നും പത്മകുമാരി പറഞ്ഞു.
ഗുകേഷ് വിജയിക്കുമെന്ന ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദൈവത്തിലും പിന്നെ ഗുകേഷിന്റെ കഴിവിലും ഗുകേഷിന് വേണ്ടി ഭര്‍ത്താവ് രജനീകാന്ത് നടത്തിയ ത്യാഗത്തിലും വിശ്വാസമുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. ഒരു വലിയ ചെസ് താരമാകുന്നതിനേക്കാള്‍ ഒരു നല്ല മനുഷ്യനാകുന്നതിലാണ് തനിക്ക് താല്പര്യമെന്ന അമ്മയുടെ വാചകം ഗുകേഷ് എല്ലായിടത്തും എടുത്തുപറയുക പതിവായിരുന്നു. ഈ ഉപദേശം മകന് ചെസ് കളിക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ പറഞ്ഞുതുടങ്ങിയിരുന്നുവെന്ന് രത്നകുമാരി പറയുന്നു. കഠിനമായി അധ്വാനിക്കുക, ആരെയും വഞ്ചിക്കാതിരിക്കുക- ഇതാണ് പ്രധാനമെന്നും പത്മകുമാരി പറയുന്നു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എങ്ങിനെയാണ് അതിനെ മറികടക്കുന്നതെന്ന ചോദ്യത്തിന് ദൈവത്തിലുള്ള വിശ്വാസം എന്ന് തന്നെയാണ് പത്മകുമാരി പറയുന്നത്. ലോകചാമ്പ്യനായതിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് നമ്മള് ഒരൊറ്റ കാര്യത്തില്‍ മാത്രം നമ്മുടെ മുഴുവന്‍ കരുത്തും അഭിനിവേശവും ആ ഒരൊറ്റ കാര്യത്തില്‍ തന്നെ സമര്‍പ്പിക്കുമ്പോഴാണ് അസാധാരണമായ വിജയം ഉണ്ടാകുന്നതെന്നും പത്മകുമാരി. രണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത്രയ്ക്ക് ആഴത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നും പത്മകുമാരി.
ഗുകേഷിന്റെ വിജയത്തിന് ആദ്യം നന്ദി പറയുന്നത് ദൈവത്തിന് തന്നെ. രണ്ടാമത്, ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ പ്രാക്ടീസ് വരെ മകന് വേണ്ടി സമര്‍പ്പിച്ച ഗുകേഷിന്റെ അച്ഛന് ഡോ. രജനീകാന്ത്, പിന്നെ ഗുകേഷിന് കോച്ചിംഗ് നല്കിയ വിശ്വനാഥന് ആനന്ദ് എന്നിങ്ങനെയാണ് പത്മകുമാരി ഗുകേഷിന്റെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഉറക്കത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാം അവന് പ്രകടിപ്പിക്കുന്ന അച്ചടക്കം അപാരമാണെന്നും അമ്മ ലോക കിരീടം നേടിയ ശേഷം ഐസ്ക്രീം കഴിച്ച ഗുകേഷ് പറഞ്ഞത് ഒരു വര്‍ഷത്തിന് ശേഷമാണ് താന്‍ ഐസ്ക്രീം കഴിക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന് അതാണ് ഗുകേഷിന്റെ അച്ചടക്കം എന്നും പത്മകുമാരി പറയുന്നു.