Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

by News Desk
December 21, 2024
in KERALA
ജയിച്ചേ-മതിയാകു-എന്ന-ചിന്ത-ഓരോ-ബിജെപി-പ്രവര്‍ത്തകര്‍ക്കും-ഉണ്ടാകണം:-കേന്ദ്രമന്ത്രി-സുരേഷ്-ഗോപി

ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ദീനദയാല്‍ ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തിയാല്‍ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കില്‍ അധ്വാനം പാഴാകും. ആ നിരാശ വളര്‍ച്ചയ്‌ക്കല്ല തളര്‍ച്ചയ്‌ക്കാണ് വളം വയ്‌ക്കുക. പുതിയ തീരുമാനങ്ങള്‍ എടുക്കണം. നമ്മള്‍ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ആര്‍ജവം നമുക്ക് ഉണ്ടാകണം.

രാജ്യസഭാ എംപി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശ്ശൂര്‍ എംപിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ നിന്ന് കിട്ടിയ വരുമാനവും പെന്‍ഷനും കൈകൊണ്ട് തൊട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഞാന്‍ ഈ തൊഴിലിന് വന്ന ആള്‍ അല്ല, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇഷ്ടപ്പെടുന്ന നേതാക്കള്‍ക്ക് രാഷ്‌ട്രീയ പിന്‍ബലം നല്‍കാനാണ് രാഷ്‌ട്രീയത്തില്‍ വന്നത്. ഒരിക്കലും രാഷ്‌ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് ഞാന്‍. ഗുജറാത്തില്‍ നരേന്ദ്ര മോദിയെ കണ്ടുകഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്‌ട്രീയ നീക്കങ്ങള്‍ ഉണ്ടായപ്പോളാണ് രാഷ്‌ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്‌ട്രീയത്തിന്റെ നിരയിലേക്ക് ഇറങ്ങിയത്.

മൂല്യാധിഷ്ഠിത സമരങ്ങളും മുന്നേറ്റങ്ങളും മാത്രമല്ല, ചതിയും വഞ്ചനയും ഒക്കെ കണ്ട നാടാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ സര്‍വതോന്മുഖമായ വികസനത്തിന് ബിജെപിയുടെ പുതിയ ഓഫീസ് മന്ദിരം കേന്ദ്രമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി രൂപം കൊള്ളുന്ന ആലപ്പുഴ സൗത്ത് ജില്ലയ്‌ക്ക് നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന് അദ്ദേഹം പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

ബിജെപി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യപ്രഭാഷണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപി ഓഫീസുകളില്‍ നടക്കേണ്ടത്. സംഘടനാ സംവിധാനത്തില്‍ 30 ജില്ലകള്‍ രൂപീകൃതമാകുമ്പോള്‍ മുപ്പതിടത്തും നവീന ഓഫീസുകള്‍ നിര്‍മിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷനായി.

 

ShareSendTweet

Related Posts

കൊല്ലം-നഗരത്തിൽ-സ്വകാര്യ-ബസുകൾ-അപകടം-വിതച്ചു;-ഒരു-മരണം,-അധ്യാപികമാർക്ക്-പരുക്ക്
KERALA

കൊല്ലം നഗരത്തിൽ സ്വകാര്യ ബസുകൾ അപകടം വിതച്ചു; ഒരു മരണം, അധ്യാപികമാർക്ക് പരുക്ക്

July 12, 2025
ലിസ്റ്റ്:-ഒരു-കോടതിക്കും-റദ്ദ്-ചെയ്യാനാവാത്ത-വിധത്തിൽ-ഫോർമുലയിൽ-മാറ്റം-വരുത്തുമെന്ന്-ഉന്നത-വിദ്യാഭ്യാസ-മന്ത്രി
KERALA

ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

July 12, 2025
മോദിക്കായി-തരൂർ-നടത്തുന്നത്-വാഴ്ത്തുപാട്ട്,-തരൂരിന്റേത്-തരം-മാറ്റവും-അവസരവാദവുമെന്ന്-കെപിസിസി-രാഷ്ട്രീയ-കാര്യ-സമിതി-അംഗം-ജോൺസൺ-എബ്രഹാം
KERALA

മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്, തരൂരിന്റേത് തരം മാറ്റവും അവസരവാദവുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം

July 12, 2025
സഹിക്കാനാവാതെ-പൊട്ടിക്കരഞ്ഞ്-വിപഞ്ചികയുടെ-അമ്മ;-‘പൊടിക്കുഞ്ഞ്-കരയുമ്പോൾ-അവിടെയെങ്ങാനും-കൊണ്ട്-ഇടാൻ-പറയും’
KERALA

സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് വിപഞ്ചികയുടെ അമ്മ; ‘പൊടിക്കുഞ്ഞ് കരയുമ്പോൾ അവിടെയെങ്ങാനും കൊണ്ട് ഇടാൻ പറയും’

July 12, 2025
സംസ്ഥാന-കമ്മിറ്റി-ഓഫീസ്-ഉദ്ഘാടനം-ചെയ്യാൻ-അമിത്-ഷാ-തിരുവനന്തപുരത്ത്:-പുനഃസംഘടനയിൽ-പാർട്ടിക്കുള്ളിൽ-അമർഷം-ശക്തം
KERALA

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്: പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തം

July 12, 2025
മഴ-ശക്തമായി-തുടരും;-7-ജില്ലകളിൽ-ഇന്ന്-യെലോ-അലർട്ട്,-40-–-50-കിലോമീറ്റർ-വേഗത്തിൽ-ശക്തമായ-കാറ്റിനും-സാധ്യത
KERALA

മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

July 12, 2025
Next Post
ജസ്റ്റിസ്-ദേവന്‍-രാമചന്ദ്രനെതിരായ-സൈബര്‍-ആക്രമണം;-പോലീസ്-കേസെടുത്തു

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു

എന്‍എന്‍.-കക്കാട്-പുരസ്‌കാരം-അഞ്ജനയ്‌ക്ക്

എന്‍.എന്‍. കക്കാട് പുരസ്‌കാരം അഞ്ജനയ്‌ക്ക്

മലയാള-കാവ്യസാഹിതി-പുരസ്‌കാരം:-പ്രൊഫ-എന്‍ആര്‍-മേനോനും-ഡോ.-മുഞ്ഞിനാട്-പത്മകുമാറിനും

മലയാള കാവ്യസാഹിതി പുരസ്‌കാരം: പ്രൊഫ. എന്‍.ആര്‍. മേനോനും ഡോ. മുഞ്ഞിനാട് പത്മകുമാറിനും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
  • മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
  • മരിച്ചത് 9 മാസം മുമ്പ്, ഫ്ലാറ്റിൽ കണ്ടെത്തിയത് നടിയുടെ അഴുകിയ മൃതദേഹം; ഏറ്റെടുക്കാൻ ആരുമില്ല, ദുരൂഹതകൾ ബാക്കി
  • കൊല്ലം നഗരത്തിൽ സ്വകാര്യ ബസുകൾ അപകടം വിതച്ചു; ഒരു മരണം, അധ്യാപികമാർക്ക് പരുക്ക്
  • ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.