താലി കെട്ടലും സിന്ദൂരം ചാര്‍ത്തലും ഉള്‍പ്പെടെയുള്ള എല്ലാ സാമ്പ്രദായിക ആചാരങ്ങളും ഒഴിവാക്കി ഭരണഘടനതൊട്ട് പ്രതിജ്ഞയെടുത്ത്
വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍. കാപു ഗ്രാമക്കാരായ പ്രതിമ ലാഹ്രെയും ഇമാന് ലാഹ്രെയുമാണ് ഇത്തരത്തില്‍ വിവാഹിതരായത്. ഡിസംബര്‍ പതിനട്ടിനായിരുന്നു ഇവരുടെ വിവാഹം.
ഭരണഘടനാശില്പി ഡോ. ബി.ആര്. അംബേദ്കറിന്റെ ചിത്രത്തിന് മുന്‍പില്‍നിന്ന്, ഇനിയുള്ള കാലം പരസ്പരം പിന്തുണ നല്കി ജീവിക്കാമെന്ന് ഭരണഘടന തൊട്ട് പ്രതിമയും ഇമാനും പ്രതിജ്ഞയെടുത്തതോടെ വിവാഹച്ചടങ്ങ് പൂര്‍ത്തിയായി. വിവാഹത്തിനോട് അനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ബാന്‍ഡ് മേളമോ അഗ്നിക്ക് വലംവെച്ച് ഏഴ് പ്രതിജ്ഞ ചൊല്ലുന്ന ‘സാത്ത് ഫേരെ’യോ ചടങ്ങില്‍ ഉണ്ടായിരുന്നില്ല.
പാഴ്ച്ചെലവ് ഒഴിവാക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യമെന്ന് ഇമാന് പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ അനാവശ്യച്ചെലവ് ഒഴിവാക്കും. കുടുംബങ്ങളുടെ സമ്മതത്തോടെ, അനാവശ്യമായി പണംചെലവാക്കുന്നത് ഒഴിവാക്കി വിവാഹം ചെയ്യാനായിരുന്നു താല്പര്യപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു