ഹൈദരാബാദ്: സബ് ജൂനിയര്‍ ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പെണ്‍കുട്ടികള്‍ക്ക് വെങ്കലം. തെലങ്കാനയെ 71-26ന് കീഴടക്കിയാണ് പെണ്‍പട നേട്ടം കൊയ്തത്.
14 പോയിന്റ് നേടിയ അക്ഷരയാണ് ടോപ് സ്കോറര്‍. ഒപ്പം 12 പോയിന്റുമായി അന്നാ മറിയം രാജേഷും 11 പോയിന്റോടെ ലക്ഷ്മിയും കേരള വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു.
ദേശീയ സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പിന്റെ 49-ാം പതിപ്പാണിത്. ഹൈദരാബാദ് നടന്ന ടൂര്‍ണമെന്റ് ബാസ്കറ്റ്ബാള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തെലങ്കാന ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും തെലങ്കാന സ്റ്റേറ്റ് സ്പോര്‍ട്സ് അതോറിറ്റിയും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
ടീം പെണ്‍കുട്ടികള്‍- തേജസ് തോബിയാസ് (ക്യാപ്റ്റന്‍) മനീഷ നാന്‍സി , നിള സാരതി (ആലപ്പുഴ), തീര്‍ത്ഥ പ്രവീണ്‍, അക്ഷര കെ, ലക്ഷ്മി ടി (കോഴിക്കോട്) ഡെനിയ മെര്‍സ ഡിമല്‍, അന്ന മറിയം രതീഷ് (കോട്ടയം) ജുവാന റോയ് (കൊല്ലം) , അലീന അല്‍ഫോന്‍സ ഏഞ്ചല്‍ (എറണാകുളം ) അഭിന ആര് (കണ്ണൂര്‍) തേജസ്വനി വി (തൃശൂര്‍) കോച്ച് ടിന്‍സണ്‍ ജോണ്‍ (കൊല്ലം), മാനേജര്‍ ലിമിഷ ബാബു (കൊല്ലം).