ചെങ്ങനാശേരി: സൗത്ത്സോണ്‍ വനിതാ ഇന്റര്‍ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോളില്‍ കോട്ടയം എംജി യുണിവേഴ്സിറ്റിയും ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എപിജെ അബ്ദുള്‍ കലാം ടെക് യൂണിവേഴ്സിറ്റി തിരുവനന്തപുരത്തെ (58-18 ) പരാജയപ്പെടുത്തിയാണ് എംജിയുടെ മുന്നേറ്റം. ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി തോല്‍പ്പിച്ചത് (73-62) മൈസൂര്‍ യൂണിവേഴ്സിറ്റിയെ ആണ്.
ക്വാര്‍ട്ടറില്‍ എംജിയുടെ എതിരാളികള്‍ ചെന്നൈ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ക്രൈസ്റ്റിന്റെ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ മദ്രാസ് സര്‍വകലാശാലയാണ്. രാവിലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത മത്സരങ്ങളില്‍ എംജി തോല്‍പ്പിച്ചത് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് തൃശ്ശൂരിനെയും (58-18) കാലിക്കറ്റ് സര്‍വകലാശാല ചെന്നൈ അണ്ണാ സര്‍വകലാശാലയെയും (77-60) ഒസ്മാനിയ സര്‍വകലാശാല ഹൈദരാബാദ് ചെന്നൈ വേല്‍സ് സര്‍വകലാശാലയെയും (77-60) ആണ്.