ജംഷെഡ്പുര്‍: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇന്ന് ജംഷെഡ്പുര്‍ എഫ്സി. രാത്രി ഏഴരയ്ക്ക് ജംഷെഡ്പുരിന്റെ തട്ടകമായ ജെആര്‍ഡി ടാറ്റാ കോംപ്ലക്സിലാണ് പോരാട്ടം.
സ്വന്തം തട്ടകമായ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനെ 3-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു കഴിഞ്ഞ കളിയിലെ വിജയം. ടീം ഗുരുതര പ്രതിസന്ധി നേരിട്ടിരിക്കെയാണ് കഴിഞ്ഞ മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അതിന് തുടര്ച്ചയേകാനാണ് ഇന്ന് ജംഷെഡ്പുരിനെതിരെ ഇറങ്ങുന്നത് ഇടക്കാല പരിശീലകന് ടി.ജി. പുരുഷോത്തമന് കീഴിലാണ്. ഇന്നത്തെ കളി കൂടി ജയിക്കാന്‍ സാധിച്ചാല്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാനാകും. ഐഎസ്എല്‍ പട്ടികയില്‍ ബ്ലാസ്റ്റേഴ്സിനെക്കാള്‍ മുന്നിലുള്ള ജംഷെഡ്പുരിനെതിരായ മത്സരം കനത്ത വെല്ലുവിളിയാണ്.