തിരുവനന്തപുരം: ക്രിസ്മസ് ബംപർ നറുക്കെടുപ്പിൻറ ഫലം പുറത്തുവരുന്നതിന് മുന്നേ മെഗാ ബംപർ നേടി സർക്കാർ. ഇത്തവണ ക്രിസ്മസ്-പുതുവത്സര ടിക്കറ്റിൻറ വിൽപ്പനയിലൂടെ സർക്കാരിൻറ ഖജനാവിൽ എത്തിയത് 190 കോടി രൂപ. കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേരാണ്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്.
ഭാഗ്യക്കുറി വകുപ്പിൻറ കണക്കുകൾ പ്രകാരം അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 190 കോടിയിൽ അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ് (1,906,260,000). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക. കഴിഞ്ഞ വർഷം (2023 – 24) നാൽപ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇക്കുറി 2 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിൽക്കാനായി എന്നതും സർക്കാരിന് നേട്ടം തന്നെ. കഴിഞ്ഞ വർഷം 180 കോടിയിൽ അധികമായിരുന്നു വിറ്റുവരവ്. ഇക്കുറി ആ വകയിൽ തന്നെ 10 കോടി അധികം ഖജനാവിൽ എത്തും
20 കോടിയുടെ ക്രിസ്മസ് ബംപറടിച്ചത് XD 387132 എന്ന നമ്പറിനാണ്.കണ്ണൂർ ഇരിട്ടി സ്വദേശി സത്യനാണ് ബംപർ അടിച്ചത്. ഒരു കെട്ട് ടിക്കറ്റാണ് സത്യൻ വാങ്ങിയത്. കണ്ണൂർ ചക്കരക്കലിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്.
Read More
- Kerala Lottery Result:ഭാഗ്യവാനേ…ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശി സത്യന്
- Kerala Bumper Lottery: ക്രിസ്മസ്-ന്യൂഇയർ ബംപർ നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
- ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കണമോയെന്ന് മുകേഷ് തീരുമാനിക്കട്ടെ: പി സതീദേവി
- ‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’: പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി