അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. ചിത്രം ഏകദേശം 109 കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് കണക്ക്. അജിത്തിന്റെ വിടാമുയര്‍ച്ചി തിങ്കളാഴ്ച 3.30 കോടിക്ക് മുകളില്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുക.
അജിത്ത് നായകനായി വേഷമിട്ടതില്‍ മുമ്പ് വന്ന ചിത്രം തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.
ഹിറ്റ്മേക്കര് അറ്റ്ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
The post കളക്ഷൻ പൊടിപൊടിച്ചോ; അറിയാം വിടാമുയര്‍ച്ചി’യുടെ കണക്കുകൾ appeared first on Malayalam Express.