രണ്‍വീര്‍ സിങ് നായകനായിയെത്തുന്ന ചിത്രമാണ് ഡോണ്‍ 3. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികവേഷം ചെയ്യാനിരുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് കിയാര പിന്മാറിയിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന് കിയാര അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയില്‍ ഇന്ന് പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ടോക്സിക്’, ‘വാര് 2’ എന്നീ സിനിമകളുടെ ചിത്രീകരണത്തിലാണ് കിയാര ഇപ്പോള്‍. ഈ കമ്മിറ്റ്മെന്റുകള്‍ തീര്‍ത്ത ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുമെന്നാണ് വിവരങ്ങള്‍.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ ‘ഡോണ്‍ 3’ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്ന് സംവിധായകന് ഫര്ഹാന് അക്തര്‍ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന് പിന്മാറിയതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോണ്‍ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടര്‍ച്ചയല്ലാതെ ഒരു സ്പിരിച്വല്‍ സീക്വല്‍ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്.
The post രണ്‍വീര്‍ സിങ് ചിത്രം, ഡോണ്‍ 3 യില്‍ നിന്ന് പിന്മാറി കിയാര അദ്വാനി appeared first on Malayalam Express.